Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lokesh Kanagaraj

ത​ലൈ​വ​ർ 173യി​ൽ നി​ന്നും പി​ൻ​മാ​റാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി ലോ​കേ​ഷ്  

ത​ലൈ​വ​ർ 173 എ​ന്ന മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ്. ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റി​യ​ത് ആ​ശ​യ​പ​ര​മാ​യ വി​യോ​ജി​പ്പു​ക​ൾ ഉ​ള്ള​തി​നാ​ലാ​ണെ​ന്നാ​ണ് ലോ​കേ​ഷി​ന്‍റെ വി​ശ​ദീ​ക​ര​ണം.

ര​ണ്ട് മാ​സ​ത്തോ​ളം തി​ര​ക്ക​ഥ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ‍ അ​ത് പ്രാ​വ​ർ​ത്തി​ക​മാ​കു​ന്നി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ മു​തി​ർ​ന്ന താ​ര​ങ്ങ​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്ക് ശേ​ഷം പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നും ലോ​കേ​ഷ് വ്യ​ക്ത​മാ​ക്കി. ര​ജ​നി​കാ​ന്തും ക​മ​ൽ​ഹാ​സ​നും ആ​ക്ഷ​ൻ ചി​ത്ര​മ​ല്ലാ​തെ ല​ളി​ത​മാ​യ ചി​ത്ര​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ജ​നി​കാ​ന്തി​ന്‍റെ ‘ജ​യി​ല​ർ 2’, ക​മ​ൽ​ഹാ​സ​ന്‍റെ പു​തി​യ ചി​ത്രം ഇ​വ ര​ണ്ടും ആ​ക്ഷ​ൻ ചി​ത്ര​മാ​ണ്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ലോ​കേ​ഷ് വി​ശ​ദീ​ക​രി​ച്ചു.

കൈ​തി 2 വൈ​കു​ന്ന​ത് ത​ന്‍റെ പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം കൊ​ണ്ട​ല്ലെ​ന്നും ലോ​കേ​ഷ് വ്യ​ക്ത​മാ​ക്കി.

‘കൈ​തി 2’ വൈ​കി​യ​പ്പോ​ഴാ​ണ് അ​ല്ലു അ​ർ​ജു​നു​മാ​യി ഉ​ള്ള പു​തി​യ പ്രൊ​ജ​ക്ട് ആ​രം​ഭി​ച്ച​ത്. അ​ല്ലു അ​ര്‍​ജു​നു​മാ​യു​ള്ള ​സി​നി​മ ക​ഴി​ഞ്ഞാ​ൽ ‘കൈ​തി 2’ തു​ട​ങ്ങും. സം​വി​ധാ​യ​ക​ൻ അ​റ്റ്ലീ​യു​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല. അ​റ്റ്ലി​യു​ടേ​യും എ​ന്‍റെ​യും സി​നി​മ വി​ജ​യി​ക്കു​മ്പോ​ൾ ഞ​ങ്ങ​ള്‍ പ​ര​സ്പ​രം സ​ന്തോ​ഷി​ക്കു​മെ​ന്നും ലോ​കേ​ഷ് പ​റ‍​ഞ്ഞു.

Latest News

Up